7. और जब वे तुझ से पूछें कि तू कयों आह मारता है, तब कहना, समाचार के कारण। क्योंकि ऐसी बात आनेवाली है कि सब के मन टूट जाएंगे और सब के हाथ ढीले पड़ेंगे, सब की आत्मा बेबस और सब के घूटने निर्बल हो जाएंगे। देखो, ऐसी ही बात आनेवाली है, और वह अवश्य पूरी होगी, परमेश्वर यहोवा की यही वाणी है।
7. എന്തിന്നു നെടുവീര്പ്പിടുന്നു എന്നു അവര് നിന്നോടു ചോദിച്ചാല് നീ ഉത്തരം പറയേണ്ടതുഒരു വര്ത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോള് സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നു കഴിഞ്ഞു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.